എമിറേറ്റിലെ സെഹ് ഷുഐബിൽ ഒരു ‘ക്വിക്ക് വെഹിക്കിൾ ടെസ്റ്റിംഗ് ആൻഡ് രജിസ്‌ട്രേഷൻ സെന്റർ’ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. എമിറേറ്റിലെ വാഹനങ്ങളുടെ സാങ്കേതിക പരിശോധന സേവനങ്ങൾ നൽകുന്ന നടപടികൾ കൂടുതൽ ശക്തമാക്കുന്നതിനായാണിത്.
2023 ജനുവരി 19-നാണ് RTA ഇക്കാര്യം അറിയിച്ചത്. ദുബായ് ഇൻഡസ്ട്രിയൽ സിറ്റിയിൽ ആരംഭിച്ചിട്ടുള്ള ഈ RTA സേവനകേന്ദ്രം സെഹ് ഷുഐബിലെ സ്ഥാപനങ്ങൾക്കും, വ്യക്തികൾക്കും വാഹന പരിശോധന, രജിസ്‌ട്രേഷൻ എന്നീ സേവനങ്ങൾ നൽകുന്നതാണ്.
പരമാവധി അഞ്ഞൂറ് വാഹനങ്ങൾക്ക് വരെ സേവനങ്ങൾ നൽകാനാകുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ കേന്ദ്രത്തിൽ എട്ട് ടെസ്റ്റിംഗ് ലേനുകളാണുള്ളത്. ഇതിൽ അഞ്ചെണ്ണം ഹെവി വെഹിക്കിൾ വിഭാഗങ്ങൾക്കും, മൂന്നെണ്ണം ലൈറ്റ് വെഹിക്കിൾ വിഭാഗങ്ങൾക്കുമാണ്.
ഹെവി, ലൈറ്റ് മെക്കാനിക്കൽ വാഹനങ്ങൾക്കുള്ള മൊബൈൽ ടെസ്റ്റിംഗ് സേവനങ്ങളും ഈ കേന്ദ്രത്തിൽ നിന്ന് ലഭ്യമാണ്. ഇത് കൂടാതെ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള ഒരു വി ഐ പി സേവനസംവിധാനം, ഷാസി നമ്പർ പ്രിന്റിങ്ങ് സേവനം എന്നിവയും ഈ കേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കിയിട്ടുണ്ട്. രാവിലെ 7 മണിമുതൽ രാത്രി 10:30 വരെയാണ് ഈ സേവനകേന്ദ്രം പ്രവർത്തിക്കുന്നത്.
Cover Image: Dubai Media Office.