ജുമേയ്‌റ സ്ട്രീറ്റിൽ നിന്ന് അൽ മിനാ സ്ട്രീറ്റിലേക്കുള്ള പുതിയ പാലം തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 ഏപ്രിൽ 19-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
RTA Opens key bridge connecting Jumeirah Street to Al Mina Street in the direction of the Infinity Bridge. Spanning 985 metres, the newly launched structure features two lanes and can accommodate up to 3,200 vehicles per hour. pic.twitter.com/fuGG86S8ee
— Dubai Media Office (@DXBMediaOffice) April 19, 2025
ഇൻഫിനിറ്റി ബ്രിഡ്ജിന്റെ ദിശയിൽ ജുമേയ്‌റ സ്ട്രീറ്റിനെയും അൽ മിനാ സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്നതാണ് ഈ പാലം. 985 മീറ്റർ നീളമുള്ള ഈ രണ്ട് വരി പാലത്തിലൂടെ മണിക്കൂറിൽ 3200 വാഹനങ്ങൾക്ക് സഞ്ചരിക്കാനാകുന്നതാണ്.
ജുമേയ്‌റ സ്ട്രീറ്റിൽ നിന്ന് അൽ മിനാ സ്ട്രീറ്റിലൂടെ ഇൻഫിനിറ്റി ബ്രിഡ്ജിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങളുടെ യാത്രാ സമയം 12 മിനിറ്റിൽ നിന്ന് കേവലം 4 മിനിറ്റിലേക്ക് വെട്ടിച്ചുരുക്കുന്നതിന് ഈ പാലം സഹായകമാകുന്നതാണ്. അൽ ഷിന്ദഗ കോറിഡോർ നവീകരണ പദ്ധതിയുടെ നാലാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്.
WAM