അൽ ഖുദ്ര റോഡ് വികസന പദ്ധതിയുടെ ഭാഗമായി 700 മീറ്റർ നീളമുള്ള ഒരു പുതിയ പാലം തുറന്നു കൊടുത്തതായി അധികൃതർ അറിയിച്ചു. 2026 ഫെബ്രുവരി 15-നാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ഇക്കാര്യം അറിയിച്ചത്.
افتتحت #هيئة_الطرق_و_المواصلات الجسر الشمالي على تقاطع شارع القدرة مع شارع الشيخ زايد بن حمدان آل نهيان. الجسر الجديد يمتد بطول 700 متر، ويوفر ربطاً مباشراً يسهم في تسهيل حركة التنقل بالاتجاهين على شارع القدره،
— RTA (@rta_dubai) February 15, 2026
يتكامل هذا الجسر مع الجسر الذي افتتحته الهيئة الأسبوع الماضي عند… pic.twitter.com/qSvREoSKC3
അൽ ഖുദ്ര റോഡിന്റെയും ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിന്റെയും ഇന്റർസെക്ഷനിലുള്ള വടക്കൻ പാലമാണ് തുറന്ന് കൊടുത്തിരിക്കുന്നത്. 700 മീറ്റർ നീളമുള്ള ഈ പാലം അൽ ഖുദ്ര സ്ട്രീറ്റിൽ ഇരുവശത്തേക്കുമുള്ള ഗതാഗതം സുഗമമാക്കുന്നു.

