ഷെയ്ഖ് റാഷിദ് സ്ട്രീറ്റിൽ കാൽനടയാത്രികർക്കും, സൈക്കിൾ യാത്രികർക്കുമായുള്ള ഒരു പുതിയ മേൽപാലം തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 മെയ് 13-നാണ് ദുബായ് RTA ഇക്കാര്യം അറിയിച്ചത്.
ضمن حرصنا المستمر لتعزيز السلامة المرورية ودعم التنمية المستدامة في الإمارة، افتتحت #هيئة_الطرق_و_المواصلات جسراً جديداً للمشاة والدراجات على شارع الشيخ راشد، لخدمة أكثر من 22 ألف شخص يومياً، بتصميم مستوحى من قصة دبي البحرية، ومجهز بالكامل لتلبية احتياجات الجميع، بما فيهم أصحاب… pic.twitter.com/n4gL2SGUOS
— RTA (@rta_dubai) May 13, 2025
ഷെയ്ഖ് റാഷിദ് സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന ഈ പുതിയ മേൽപാലം അൽ മൻഖൂൽ, അൽ ജാഫിലിയ എന്നീ മേഖലകളെ ബന്ധിപ്പിക്കുന്നു. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
കാൽനടയാത്രികർക്കും, സൈക്കിൾ യാത്രികർക്കുമായുള്ള 91 മീറ്റർ നീളമുള്ള ഈ മേൽപ്പാലത്തിലൂടെ പ്രതിദിനം 22000 പേർ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Cover Image: A File photo from WAM.