വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ കൃത്യമായ ഇടവേളകളിൽ നടത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) വാഹനഉടമകളോട് ആഹ്വാനം ചെയ്തു. വേനൽക്കാലത്ത് യു എ ഇ ആഭ്യന്തര മന്ത്രാലയം നടയിലാക്കുന്ന സേഫ് സമ്മർ പ്രചാരണ പരിപാടികളുടെ ഭാഗമായാണിത്.
2024 ജൂൺ 5-നാണ് RTA ഇത്തരം ഒരു അറിയിപ്പ് നൽകിയത്. വേനൽക്കാലത്തെ കടുത്ത ചൂടിൽ വാഹനങ്ങൾ സുരക്ഷിതമായ രീതിയിലായിരിക്കും പ്രവർത്തിക്കുന്നതെന്ന് ഉറപ്പ് വരുത്തുന്നതിന് ഇത് പ്രധാനമാണെന്ന് RTA ചൂണ്ടിക്കാട്ടി.
വിശ്വാസയോഗ്യമായ ഏജൻസികളുടെ സഹായത്തോടെ വാഹനങ്ങൾ കൃത്യമായ ഇടവേളകളിൽ പരിശോധിക്കാനും, അവ പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്താനും വാഹന ഉടമകൾക്ക് RTA നിർദ്ദേശം നൽകിയിട്ടുണ്ട്. ചൂടിൽ വാഹനങ്ങൾ മുന്നറിയിപ്പില്ലാതെ പെട്ടന്ന് കേടാകുന്നത് വലിയ അപകടങ്ങൾക്കിടയാക്കുമെന്ന് RTA മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വാഹനങ്ങളുടെ ടയറുകൾ, ബ്രേക്ക്, ഓയിൽ, കൂളിംഗ് ഫ്ലൂയിഡ്, എ സി സംവിധാനങ്ങൾ, ബാറ്ററി, വൈപ്പറുകൾ, ലൈറ്റുകൾ മുതലായവ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് RTA ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Cover Image: Dubai RTA.