ദുബായ് ഇന്റർനാഷണൽ ഫാർമസ്യൂട്ടിക്കൽ ആൻഡ് ടെക്‌നോളജീസ് കോൺഫറൻസ് ആൻഡ് എക്സിബിഷൻ ആരംഭിച്ചു

GCC News

മുപ്പതാമത് ദുബായ് ഇന്റർനാഷണൽ ഫാർമസ്യൂട്ടിക്കൽ ആൻഡ് ടെക്‌നോളജീസ് കോൺഫറൻസ് ആൻഡ് എക്സിബിഷൻ (DUPHAT 2025) ആരംഭിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

2025 ജനുവരി 7-നാണ് ‘DUPHAT 2025’ ആരംഭിച്ചത്. മുപ്പതാമത് ദുബായ് ഇന്റർനാഷണൽ ഫാർമസ്യൂട്ടിക്കൽ ആൻഡ് ടെക്‌നോളജീസ് കോൺഫറൻസ് ആൻഡ് എക്സിബിഷൻ 2025 ജനുവരി 9 വരെ നീണ്ട് നിൽക്കും.

ദുബായ് സെക്കന്റ് ഡെപ്യൂട്ടി ഭരണാധികാരിയും, ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ അഹ്‌മദ്‌ ബിൻ മുഹമ്മദാണ് ഈ പ്രദർശനം ഉദ്ഘാടനം ചെയ്തത്.

Source: Dubai Media Office.

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ആഗോള തലത്തിലുള്ള ഫാർമസ്യൂട്ടിക്കൽ മേഖലയിലെ മുൻനിര നിർമ്മാതാക്കളും, വിതരണക്കാരും ഈ സമ്മേളനത്തിലും, പ്രദർശനത്തിലും പങ്കെടുക്കുന്നുണ്ട്.