സൗദി അറേബ്യ: റിയാദ് വിമാനത്താവളത്തിൽ ഇ-ഗേറ്റ് സംവിധാനം പ്രവർത്തനക്ഷമമാക്കി

featured GCC News

റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ ഇ-ഗേറ്റ് സംവിധാനം പ്രവർത്തനക്ഷമമാക്കിയതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു. 2024 ഏപ്രിൽ 3-നാണ് GACA ഇക്കാര്യം അറിയിച്ചത്.

ഈ സ്മാർട്ട് ഗേറ്റ് പദ്ധതിയുടെ ആദ്യ ഘട്ടമാണ് വിമാനത്താവളത്തിൽ നടപ്പിലാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലെ ഇന്റർനാഷണൽ ഡിപ്പാർച്ചർ ഹാൾ 3, 4 എന്നിവയിലാണ് സ്മാർട്ട് ഗേറ്റുകൾ പ്രവർത്തനക്ഷമമാക്കിയിരിക്കുന്നത്.

Source: @ksagaca.

അന്താരാഷ്ട്ര യാത്രികർക്ക് യാത്ര നടപടിക്രമങ്ങൾ നേരിട്ട് സുഗമമായി പൂർത്തിയാക്കാൻ സഹായിക്കുന്നതിനായാണ് ഈ സ്മാർട്ട് ഗേറ്റ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.

ഈ പാസ്പോർട്ട് സെൽഫ് ചെക്ക്-ഇൻ സംവിധാനം പ്രയോജനപ്പെടുത്തിക്കൊണ്ട് യാത്രികർക്ക് എയർപോർട്ട് ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ വളരെ എളുപ്പത്തിൽ നടപടിക്രമങ്ങൾ സ്വയം പൂർത്തിയാക്കുന്നതിന് സാധിക്കുന്നതാണ്. ഇതിനായി പാസ്പോർട്ട് സംവിധാനത്തിൽ ശേഖരിച്ചിട്ടുള്ള യാത്രികരുടെ ബയോമെട്രിക് വിവരങ്ങളാണ് ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നത്.