ദുബായ്: നവംബർ 19 മുതൽ യാത്രികർ വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുൻപ് വിമാനത്താവളത്തിലെത്താൻ എമിറേറ്റ്സ് നിർദ്ദേശിച്ചു

featured UAE

2022 നവംബർ 19 മുതൽ ദുബായ് വിമാനത്താവളത്തിൽ അനുഭവപ്പെടാനിടയുള്ള യാത്രികരുടെ വലിയ തിരക്ക് കണക്കിലെടുത്ത് എമിറേറ്റ്സ് എയർലൈൻസ് ഒരു പ്രത്യേക നിർദ്ദേശം പുറത്തിറക്കി. നവംബർ 18-ന് ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നവംബർ 19 മുതൽ യാത്രികർ വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുൻപ് ദുബായ് വിമാനത്താവളത്തിലെത്തുന്നതാണ് അഭികാമ്യമെന്നാണ് എമിറേറ്റ്സ് അറിയിച്ചിരിക്കുന്നത്. ലോകകപ്പ് യാത്രികർ, ശൈത്യകാല ടൂറിസ്റ്റുകൾ, അബുദാബി ഗ്രാൻഡ്പ്രീ ഉൾപ്പടെയുള്ള കായികമത്സരങ്ങൾക്കെത്തുന്നവർ തുടങ്ങിയവരുടെ തിരക്ക് കണക്കിലെടുത്താണ് എമിറേറ്റ്സ് ഇത്തരം ഒരു നിർദ്ദേശം നൽകിയത്.