യു എ ഇ: തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ ഇമെയിൽ സന്ദേശങ്ങളെക്കുറിച്ച് എമിറേറ്റ്സ് പോസ്റ്റ് മുന്നറിയിപ്പ് നൽകി

UAE

സ്വകാര്യ വിവരങ്ങൾ ചോർത്തുന്നതുൾപ്പടെയുള്ള തട്ടിപ്പുകൾ ലക്ഷ്യമിട്ട്, എമിറേറ്റ്സ് പോസ്റ്റിൽ നിന്നുള്ള ഔദ്യോഗിക സന്ദേശങ്ങളുടെ രൂപത്തിൽ വരുന്ന വ്യാജ ഇമെയിലുകളെക്കുറിച്ച് അധികൃതർ പൊതുസമൂഹത്തിന് മുന്നറിയിപ്പ് നൽകി. സർക്കാർ വകുപ്പുകളുടെ പേരുകൾ ഉപയോഗിച്ച് അയക്കുന്ന ഇത്തരം വ്യാജസന്ദേശങ്ങൾക്കെതിരെ ജാഗ്രത പുലർത്താനും എമിറേറ്റ്സ് പോസ്റ്റ് ജനങ്ങളോട് ആവശ്യപ്പെട്ടു.

മാർച്ച് 26-നാണ് എമിറേറ്റ്സ് പോസ്റ്റ് ഈ അറിയിപ്പ് നൽകിയത്. ഇത്തരം വ്യാജസന്ദേശങ്ങളിലൂടെ സ്വകാര്യ വിവരങ്ങൾ ലക്ഷ്യമിടുന്ന തട്ടിപ്പ് സംഘങ്ങൾ വ്യാപകമാകുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി.

സർക്കാർ വകുപ്പുകളിൽ നിന്നെന്നുള്ള രൂപത്തിൽ അയക്കുന്ന ഇത്തരം വ്യാജ സന്ദേശങ്ങളിലൂടെ തട്ടിപ്പുകാർ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ, ബാങ്ക് വിവരങ്ങൾ, പാസ്സ്‌വേർഡുകൾ മുതലായവയാണ് ലക്‌ഷ്യം വെക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകരുതെന്നും, ഒരു കാരണവശാലും ഇത്തരം സന്ദേശങ്ങൾക്ക് മറുപടി അയക്കരുതെന്നും എമിറേറ്റ്സ് പോസ്റ്റ് ജനങ്ങളോട് ആവശ്യപ്പെട്ടു.