കിംഗ് ഫഹദ് കോസ്‌വേയിലൂടെ യാത്ര ചെയ്യുന്ന ഗാർഹിക ജീവനക്കാർക്ക് ഏർപ്പെടുത്തിയിട്ടുളള നിബന്ധനകൾ സംബന്ധിച്ച അറിയിപ്പ്

featured GCC News

ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് കീഴിൽ ഗാർഹിക ജീവനക്കാരായി തൊഴിലെടുക്കുന്ന വിദേശികൾക്ക് കിംഗ് ഫഹദ് കോസ്‌വേയിലൂടെ യാത്ര ചെയ്യുന്ന വേളയിൽ ഏർപ്പെടുത്തിയിട്ടുളള നിബന്ധനകൾ സംബന്ധിച്ച് കോസ്‌വേ അതോറിറ്റി അറിയിപ്പ് നൽകി. കിംഗ് ഫഹദ് കോസ്‌വേയിലൂടെ സൗദി അറേബ്യയിലേക്കും, ബഹ്റൈനിലേക്കും പ്രവേശിക്കുന്ന വേളയിൽ ഇത്തരം ജീവനക്കാർ പാലിക്കേണ്ട പ്രവേശന മാനദണ്ഡങ്ങൾ ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന കാര്യങ്ങളാണ് കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി അറിയിച്ചിരിക്കുന്നത്:

  • ഇത്തരം ഗാർഹിക ജീവനക്കാർക്ക് കൃത്യമായ റസിഡൻസി പെർമിറ്റുകൾ, പാസ്സ്‌പോർട്ട് എന്നിവ നിർബന്ധമാണ്.
  • കിംഗ് ഫഹദ് കോസ്‌വേയിലൂടെ സൗദി അറേബ്യയിലേക്ക് സഞ്ചരിക്കുന്ന ഗാർഹിക ജീവനക്കാർക്ക്, അവരുടെ തൊഴിലുടമ അല്ലെങ്കിൽ തൊഴിലുടമയുടെ കുടുംബം എന്നിവർക്ക് ഒപ്പം മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.
  • കിംഗ് ഫഹദ് കോസ്‌വേയിലൂടെ സൗദി അറേബ്യയിലേക്ക് സഞ്ചരിക്കുന്ന ഗാർഹിക ജീവനക്കാർക്ക് മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാണ്. ഇത് തെളിയിക്കുന്ന രേഖകൾ ഹാജരാക്കേണ്ടതാണ്. ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്ന ഇത്തരം ജീവനക്കാർക്ക് മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമാണെന്ന് ഈ അറിയിപ്പിൽ പറയുന്നില്ല.
  • ഇത്തരം ജീവനക്കാർ Tawakklna ആപ്പിൽ നിർദ്ദേശിച്ചിട്ടുള്ള പ്രകാരം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണം.