സൗദി അറേബ്യ: കാലാവധി അവസാനിച്ച ഐഡി കാർഡുകൾ ഉപയോഗിക്കുന്ന പ്രവാസികൾക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

GCC News

ഐഡി കാർഡുകളുടെ കാലാവധി കൃത്യമായി പുതുക്കാത്ത പ്രവാസികൾക്ക് പിഴ ചുമത്തുമെന്ന് സൗദി അധികൃതർ വ്യക്തമാക്കി. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കാലാവധി അവസാനിച്ച ഐഡി കാർഡുകൾ ഉപയോഗിക്കുന്ന പ്രവാസികൾക്ക് 500 റിയാൽ പിഴ ചുമത്തുമെന്നാണ് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഐഡി കാർഡുകളുടെ കാലാവധി അവസാനിച്ച തീയതി തൊട്ട് മൂന്നാം ദിനം മുതൽ ഈ പിഴ ബാധകമാകുന്നതാണ്.

ഇത്തരം വീഴ്ച്ചകൾ ആവർത്തിക്കുന്നവർക്ക് 1000 റിയാൽ പിഴ ചുമത്തുന്നതാണ്. പ്രവാസികളുടെ ഫൈനൽ എക്സിറ്റ് വിസയുടെ സാധുത അവ അനുവദിച്ച തീയതി മുതൽ 60 ദിവസത്തേക്കാണെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് കൂട്ടിച്ചേർത്തു.