ലോകകപ്പ് 2022: നാലാമത്തെ ഔദ്യോഗിക ഗാനമായ ‘ലൈറ്റ് ദി സ്കൈ’ പുറത്തിറങ്ങി

Qatar

ഫിഫ ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ നാലാമത്തെ ഔദ്യോഗിക ഗാനമായ ‘ലൈറ്റ് ദി സ്കൈ’ പുറത്തിറങ്ങി. 2022 ഒക്ടോബർ 7-നാണ് ഫിഫ ഇക്കാര്യം അറിയിച്ചത്.

‘ലൈറ്റ് ദി സ്കൈ’ എന്ന ഈ ഗാനത്തിൽ അറബ് ലോകത്തെ നാല് പ്രശസ്ത വനിതാ ഗായികമാർ ഒത്ത് ചേരുന്നു. എമിറാത്തി ഗായിക ബൽഖീസ്, മൊറോക്കൻ-കനേഡിയൻ-ബോളിവുഡ് കലാകാരി നോറ ഫത്തേഹി, ഇറാഖി ഗായിക റഹ്മാ റൈദ്, മൊറോക്കൻ ഗായിക മനാൽ ബെൻച്ലിഖ, ഗ്രാമി അവാർഡ് ജേതാവും, മൊറോക്കൻ ഗാനരചയിതാവുമായ റെഡ് വൺ എന്നിവർ ഈ ഗാനത്തിൽ അണിചേരുന്നു.

നാല് മിനിറ്റിലധികം നീളമുള്ള ഈ ഗാനത്തിന്റെ വീഡിയോ യൂട്യൂബിൽ ഫിഫ ഔദ്യോഗികമായി പങ്ക് വെച്ചിട്ടുണ്ട്. https://www.youtube.com/watch?v=4HKNdrBYS5k എന്ന വിലാസത്തിൽ ഈ ഗാനം ലഭ്യമാണ്.

‘ഹയ്യ ഹയ്യ’, അർഹ്ബോ, ‘ദി വേൾഡ് ഈസ് യൂർസ് ടു ടേക്ക്’ തുടങ്ങിയ ഗാനങ്ങൾ നേരത്തെ പുറത്തിറക്കിയിരുന്നു.