ഏഷ്യൻ കപ്പ്: ജപ്പാൻ – ബഹ്‌റൈൻ (3-1)

Qatar

അൽ തുമാമ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ പ്രീ-ക്വാർട്ടർ മത്സരത്തിൽ ജപ്പാൻ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബഹ്‌റൈനെ പരാജയപ്പെടുത്തി.

റിറ്സു ദോയൻ (31′), തകേഫുസ കുബോ (49′), അയാസെ ഉഡാ (72′) എന്നിവരാണ് ജപ്പാന് വേണ്ടി ഗോളുകൾ നേടിയത്. അറുപത്തിനാലാം മിനിറ്റിൽ അയാസെ ഉഡാ വഴങ്ങിയ സെൽഫ്‌ഗോളായിരുന്നു ബഹ്‌റൈൻ നേടിയ ആശ്വാസ ഗോൾ.

ഇതോടെ ജപ്പാൻ AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചു.