ഏഷ്യൻ കപ്പ്: ഇറാൻ – സിറിയ (1-1 [5-3])

featured Qatar

അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ പ്രീ-ക്വാർട്ടർ മത്സരത്തിൽ ഇറാൻ പെനാൽറ്റി ഷൂട്ട്ഔട്ടിൽ സിറിയയെ പരാജയപ്പെടുത്തി.

മത്സരത്തിന്റെ മുഴുവൻ സമയം അവസാനിക്കുമ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിലായിരുന്നു.

മെഹ്ദി തറേമി മുപ്പത്തിനാലാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിൽ നിന്ന് ഇറാനു വേണ്ടി സ്കോർ ചെയ്തു. എന്നാൽ അറുപത്തിനാലാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച ഒമർ ഖരീബിൻ സിറിയയെ മത്സരത്തിൽ ഒപ്പമെത്തിച്ചു.

തുടർന്ന് മത്സരം പെനാൽറ്റി ഷൂട്ട്ഔട്ടിലേക്ക് നീങ്ങുകയായിരുന്നു. പെനാൽറ്റി ഷൂട്ട്ഔട്ടിൽ ഇറാൻ മൂന്നിനെതിരെ അഞ്ച് ഗോളുകൾക്ക് സിറിയയെ പരാജയപ്പെടുത്തി കൊണ്ട് AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചു.