ജി സി സി – ഇന്ത്യ സംയുക്ത ഔദ്യോഗിക സമ്മേളനം റിയാദിൽ വെച്ച് നടന്നു. 2024 സെപ്റ്റംബർ 9, തിങ്കളാഴ്ച്ചയാണ് ഈ സമ്മേളനം നടന്നത്.
സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജി സി സി രാജ്യങ്ങളും, ഇന്ത്യയുമായുള്ള ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ഈ സമ്മേളനത്തിൽ ചർച്ച ചെയ്തു.
ഇന്ത്യൻ വിദേശകാര്യ മന്ത്രി ശ്രീ. എസ്. ജയശങ്കർ ഈ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ജി സി സി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ഈ സമ്മേളനത്തിൽ പങ്കെടുത്തു.
ആരോഗ്യം, വാണിജ്യം, സുരക്ഷ, ഊർജ്ജം, കൃഷി, ഭക്ഷ്യസുരക്ഷ തുടങ്ങിയ വിവിധ മേഖലകളിൽ ഇന്ത്യയും, ജി സി സി രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്നതിനെക്കുറിച്ച് ഈ സമ്മേളനത്തിൽ ചർച്ചകൾ നടന്നു. ഉഭയകഷി ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനെക്കുറിച്ചും, അന്താരാഷ്ട്ര തലത്തിൽ സമാധാനം ഉറപ്പാക്കുന്നതിനെക്കുറിച്ചും ഇരുകൂട്ടരും ചർച്ച ചെയ്തു.
Cover Image: Saudi Press Agency.