ദുബായിലെ നിലവിലെ കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്ത് കൊണ്ട് 2024 മാർച്ച് 9, ശനിയാഴ്ച ഗ്ലോബൽ വില്ലേജിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നതല്ല.
2024 മാർച്ച് 8-ന് രാത്രിയാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. മാർച്ച് 9-ന് ഗ്ലോബൽ വില്ലേജ് അടച്ചിടുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.