മെയ് 9 വരെയുള്ള എല്ലാ ഗോ ഫസ്റ്റ് എയർവേസ്‌ സർവീസുകളും റദ്ദാക്കി

India News

2023 മെയ് 9 വരെയുള്ള തങ്ങളുടെ എല്ലാ വിമാന സർവീസുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർവേസ്‌ അറിയിച്ചു. 2023 മെയ് 4-നാണ് ഗോ ഫസ്റ്റ് എയർവേസ്‌ ഇക്കാര്യം അറിയിച്ചത്.

മെയ് 4-ന് നൽകിയ അറിയിപ്പ് പ്രകാരം 2023 മെയ് 9 വരെയുള്ള എല്ലാ ഗോ ഫസ്റ്റ് എയർവേസ്‌ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവർക്ക് പണം തിരികെ നൽകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

2023 മെയ് 3 മുതൽ മെയ് 5 വരെയുള്ള എല്ലാ വിമാന സർവീസുകളും നേരത്തെ ഗോ ഫസ്റ്റ് എയർവേസ്‌ റദ്ദാക്കിയിരുന്നു. കമ്പനി നേരിടുന്ന കനത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നാണ് ഈ നടപടി.