ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഗോവയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി ഗൾഫ് എയർ അറിയിച്ചു. ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ബഹ്‌റൈനിൽ നിന്ന് ഗോവയിലേക്കുള്ള വിമാനസർവീസുകൾ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന പ്രത്യേക ചടങ്ങിൽ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പിയുഷ് ശ്രീവാസ്തവ, ഗൾഫ് എയർ സി ഇ ഓ ക്യാപ്റ്റൻ വലീദ് അൽ അലാവി, ബഹ്‌റൈൻ എയർപോർട്ട് കമ്പനി സി ഇ ഓ മുഹമ്മദ് അൽ ബിൻഫലാഹ് മുതലായവർ പങ്കെടുത്തു.
ഗൾഫ് എയർ സർവീസ് നടത്തുന്ന ഒമ്പതാമത്തെ ഇന്ത്യൻ നഗരമാണ് ഗോവ. ഇന്ത്യയുമായുള്ള വിനോദസഞ്ചാര, വാണിജ്യ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാൻ ഈ സർവീസ് സഹായകമാകുമെന്ന് ഗൾഫ് എയർ സി ഇ ഓ അഭിപ്രായപ്പെട്ടു.
Cover Image: Bahrain News Agency.