യു എ ഇയിൽ വ്യാപകമായി മഴ; താപനില താഴ്ന്നു

GCC News

മാർച്ച് 21, ശനിയാഴ്ച്ച രാവിലെ യു എ ഇയിൽ പരക്കെ സാമാന്യം ശക്തമായ മഴ പെയ്തു. വെള്ളിയാഴ്ചയും രാജ്യത്ത് പലയിടങ്ങളിലും മഴ പെയ്തിരുന്നു. ഇതോടെ അന്തരീക്ഷ താപനില നല്ലപോലെ താഴ്ന്നിട്ടുണ്ട്. ജെയിസ് മലനിരകളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട 12.9 °C ആണ് യു എ ഇയിലെ ഇന്നത്തെ ഏറ്റവും താഴ്ന്ന താപനില.

ദുബായ് – അൽ ഐൻ റോഡിൽ നിന്ന് നാഷണൽ സെന്റർ ഫോർ മെറ്ററോളജി പങ്കു വെച്ച മാർച്ച് 21, ശനിയാഴ്ച്ച രാവിലത്തെ മഴയുടെ ദൃശ്യം.

നാഷണൽ സെന്റർ ഫോർ മെറ്ററോളജിയുടെ അറിയിപ്പ് പ്രകാരം അബുദാബി, ദുബായ്, ഷാർജ, അൽ ഐൻ എന്നിവിടങ്ങളിലെല്ലാം ഇന്ന് മഴ രേഖപ്പെടുത്തിയിട്ടുണ്ട്. മാർച്ച് 23, തിങ്കളാഴ്ച്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിക്കുന്നത്.

അബുദാബിയിൽ നിന്ന് പ്രവാസി ഡെയ്‌ലിയുടെ വായനക്കാർ പങ്കു വെച്ച, ഇന്ന് രാവിലെ പെയ്ത മഴയുടെയും ആലിപ്പഴം പൊഴിയുന്നതിന്റെയും, ദൃശ്യങ്ങൾ.