ഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ അൽ ബുസൈദിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി. 2024 സെപ്റ്റംബർ 9-ന് റിയാദിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
റിയാദിൽ വെച്ച് നടന്ന പ്രഥമ ജി സി സി – ഇന്ത്യ സംയുക്ത ഔദ്യോഗിക സമ്മേളനത്തിനിടയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യ – ഒമാൻ ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
Cover Image: @DrSJaishankar.