24 മണിക്കൂർ ഹെല്പ് ലൈൻ സേവനവുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്

GCC News

കൊറോണാ വൈറസ് വ്യാപനത്തിനെതിരായ ആരോഗ്യ സുരക്ഷാ നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ യു എ ഇയിലെ ഇന്ത്യൻ പൗരന്മാരോട് വീടുകളിൽ സുരക്ഷിതരായി തുടരാൻ ഇന്ത്യൻ കോൺസുലേറ്റ് ആഹ്വാനം ചെയ്തു.

ദുബായിലും യു എ ഇയിലെ വടക്കൻ എമിറേറ്റുകളിലുമുള്ള ഇന്ത്യൻ പ്രവാസികൾക്ക് അടിയന്തിര ഘട്ടങ്ങളിൽ ഇന്ത്യൻ കോൺസുലേറ്റുമായി 24 മണിക്കൂർ ഹെല്പ് ലൈനിലൂടെ ബന്ധപ്പെടാമെന്ന് ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ യാത്രാ വിലക്കുകൾ മൂലം ദുബായിൽ കുടുങ്ങി കിടക്കുന്ന സന്ദർശകർക്കും പ്രവാസികൾക്കും ആവശ്യമായ സഹായങ്ങൾക്കും, വിവരങ്ങൾ അറിയുന്നതിനും 00971 565463903 അല്ലെങ്കിൽ 00971 543090575 എന്നീ നമ്പറുകളിലൂടെ ഈ സേവനം ഉപയോഗിക്കാവുന്നതാണ്.