ബസ്ര ഇന്റർനാഷ്ണൽ സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 9-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ എ ഗ്രൂപ്പ് മത്സരത്തിൽ ഇറാഖ് എതിരില്ലാത്ത രണ്ട് ഗോളിന് സൗദി അറേബ്യയെ പരാജയപ്പെടുത്തി.
മത്സരത്തിന്റെ മുപ്പതാം മിനിറ്റിൽ ഇബ്രാഹിം ബയേഷ് നേടിയ ഗോളിലൂടെ ഇറാഖ് മുന്നിലെത്തി.

എൺപത്തിയാറാം മിനിറ്റിൽ അസോ റുസ്തം ഇറാഖിന്റെ ലീഡ് ഉയർത്തി.

ഈ ജയത്തോടെ രണ്ട് കളികളിൽ നിന്ന് നാല് പോയിന്റ് നേടിയ ഇറാഖ് ഗ്രൂപ്പ് എയിൽ മുന്നിലെത്തി.
ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തിൽ യെമനെ പരാജയപ്പെടുത്തിയ ഒമാൻ നാല് പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. രണ്ട് കളികളിൽ നിന്ന് മൂന്ന് പോയിന്റ് ലഭിച്ച സൗദി അറേബ്യ ഗ്രൂപ്പ് എയിൽ നിലവിൽ മൂന്നാം സ്ഥാനത്താണ്.
Cover Image: Qatar News Agency.