അബുദാബി: അൽ ദഫ്‌റയിലെ മദിനത്ത് സായിദിൽ റോഡ് അടച്ചിടുന്നതിനെ കുറിച്ച് ITC അറിയിപ്പ് നൽകി

UAE

അൽ ദഫ്‌റ മേഖലയിൽ, മദിനത്ത് സായിദിലെ അൽ മറാബി സ്ട്രീറ്റ് മൂന്ന് മാസത്തേക്ക് അടച്ചിടുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു. ഫെബ്രുവരി 28, ഞായറാഴ്ച്ചയാണ് ITC ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ITC ട്വിറ്ററിൽ പങ്ക് വെച്ച അറിയിപ്പ് പ്രകാരം, 2021 മാർച്ച് 1, തിങ്കളാഴ്ച്ച മുതൽ 2021 ജൂൺ 1, ചൊവ്വാഴ്ച്ച വരെയാണ് അൽ മറാബി സ്ട്രീറ്റ് അടച്ചിടുന്നത്. റോഡ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തിയ ഒരു മാപ്പ് ഈ അറിയിപ്പിനൊപ്പം ITC നൽകിയിട്ടുണ്ട്. റോഡ് അടച്ചിടുന്ന കാലയളവിൽ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് യാത്രചെയ്യുന്നതിന് ഉപയോഗിക്കാവുന്ന മറ്റു വഴികൾ ഈ മാപ്പിൽ രേഖപെടുത്തിയിട്ടുണ്ട്.

Road Closure on Al Marabi Street, Madinat Zayed- Al Dhafra, Abu Dhabi.
Source: @ITCAbuDhabi

വാഹനങ്ങൾ ഉപയോഗിക്കുന്നവരോട് വാഹനങ്ങൾ ശ്രദ്ധിച്ച് ഉപയോഗിക്കാനും, ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാനും ITC ഇതോടൊപ്പം ആഹ്വാനം ചെയ്തു.