റാസ് അൽ ഖൈമ: ഏറ്റവും താഴ്ന്ന താപനില ജബൽ ജൈസിൽ രേഖപ്പെടുത്തി

UAE

റാസ് അൽ ഖൈമയിലെ ജബൽ ജൈസിൽ 2022 ജനുവരി 21, 22 തീയതികളിൽ ജലത്തെ ഘനീഭവിപ്പിക്കുന്ന രീതിയിലുള്ള താഴ്ന്ന താപനില രേഖപ്പെടുത്തിയതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജബൽ ജൈസിൽ 2022 ജനുവരി 21, വെള്ളിയാഴ്ച്ച രാത്രി -0.1°C താപനിലയാണ് രേഖപ്പെടുത്തിയത്.

2022 ജനുവരി 22, ശനിയാഴ്ച്ച ജബൽ ജൈസിൽ താപനില 1.3°C രേഖപ്പെടുത്തി. താപനില മൈനസ് രേഖപെടുത്തിയതോടെ മേഖലയിൽ പലയിടങ്ങളിലും ജലം തണുത്തുറഞ്ഞ രീതിയിലുള്ള പാളികൾ ദൃശ്യമായിരുന്നു.

ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം പങ്ക് വെച്ചിട്ടുണ്ട്.