വിമാനത്താവളത്തിലൂടെ സഞ്ചരിക്കുന്ന തീർത്ഥാടകർ തങ്ങളുടെ കൈവശം സംസം ജലം കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിപ്പ് നൽകി. 2023 ഏപ്രിൽ 26-നാണ് ജിദ്ദ എയർപോർട്ട് അധികൃതർ ഈ അറിയിപ്പ് നൽകിയത്.
സംസം ജലവുമായി ജിദ്ദ വിമാനത്താവളത്തിലൂടെ സഞ്ചരിക്കുന്നവർ താഴെ പറയുന്ന നിബന്ധനകൾ പാലിക്കേണ്ടതാണ്:
- രാജ്യത്ത് നിന്ന് മടങ്ങുന്ന വിമാനങ്ങളിലെ യാത്രികർ തങ്ങളുടെ ചെക്ക്-ഇൻ ബാഗേജുകകളിൽ സംസം ജലം കൊണ്ടുപോകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ളതായി വിമാനത്താവള അധികൃതർ ഓർമ്മപ്പെടുത്തിയിട്ടുണ്ട്. ഇവർ തങ്ങളുടെ ക്യാബിൻ ലഗേജിൽ ഉൾപ്പെടുത്തി വേണം സംസം ജലം കൊണ്ടു പോകേണ്ടതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
- ഇത്തരത്തിൽ കൈവശം കരുതുന്ന സംസം ജലത്തിന്റെ കുപ്പികൾ പ്രധാന വില്പനകേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്നതായിരിക്കണമെന്ന് നിർബന്ധമാണ്.
- സംസം ജലത്തിന്റെ അഞ്ച് ലിറ്റർ കുപ്പികൾ മാത്രമാണ് ഇത്തരത്തിൽ അനുവദിക്കുന്നത്.
- വിമാനത്താവളത്തിലൂടെ മടങ്ങുന്ന ഓരോ തീർത്ഥാടകർക്കും (നുസൂക് ആപ്പിലൂടെ ലഭിച്ചിട്ടുള്ള ഉംറ രജിസ്‌ട്രേഷൻ തെളിവ് ഹാജരാക്കേണ്ടതാണ്) ഇത്തരത്തിലുള്ള ഒരു കുപ്പി കൈവശം കരുതുന്നതിന് മാത്രമാണ് അനുമതി.
Cover Image: Saudi Press Agency.