സൗദി: ജിദ്ദ സീസൺ 2024 ജൂൺ 27-ന് ആരംഭിക്കും

featured GCC News

ജിദ്ദ സീസണിന്റെ ഈ വർഷത്തെ പതിപ്പിന് 2024 ജൂൺ 27-ന് തുടക്കമാകും. ‘വൺസ് എഗൈൻ’ എന്ന ആശയത്തിലൂന്നിയാണ് ജിദ്ദ സീസൺ 2024 സംഘടിപ്പിക്കുന്നത്.

ജിദ്ദ വാട്ടർഫ്രന്റിലെ ആർട്ട് പ്രൊമനെഡ് ഏരിയയിൽ വെച്ചാണ് ജിദ്ദ സീസൺ 2024 സംഘടിപ്പിക്കുന്നത്. ജിദ്ദ സീസൺ 2024-ന്റെ ഉദ്ഘാടന ചടങ്ങുകൾ 2024 ജൂൺ 27-ന് രാത്രി 9:30-ന് ആർട്ട് പ്രൊമനെഡ് ഏരിയയിൽ വെച്ച് നടക്കും.

ജിദ്ദ സീസൺ 2024-ന്റെ ഭാഗമായി നിരവധി വിനോദപരിപാടികൾ, സാംസ്‌കാരിക പരിപാടികൾ, ടൂറിസം പരിപാടികൾ എന്നിവ അരങ്ങേറും. സിറ്റി വാക്, വാർണർ ബ്രോസ് തുടങ്ങിയ നിരവധി ആകർഷണങ്ങൾ ജിദ്ദ സീസൺ 2024-ൽ ഉണ്ടായിരിക്കുന്നതാണ്.

അറബിക് നാടകങ്ങൾ, സംഗീത പരിപാടികൾ,ഭക്ഷണശാലകൾ, ചില്ലറ വ്യാപാരശാലകൾ തുടങ്ങിയവ ജിദ്ദ സീസൺ 2024-ൽ ഉൾപ്പെടുത്തുന്നതാണ്.