ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ ആദ്യ ആറ് ദിവസങ്ങളിൽ ഏതാണ്ട് ഒരു ദശലക്ഷത്തോളം യാത്രികർക്ക് ബസ് യാത്രാ സേവനങ്ങൾ നൽകിയതായി രാജ്യത്തെ പൊതുഗതാഗത സേവനദാതാക്കളായ കർവാ അറിയിച്ചു. ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2022 നവംബർ 20 മുതൽ 25 വരെയുള്ള കാലയളവിൽ 940513 യാത്രികരാണ് കർവാ ബസ് സർവീസുകൾ ഉപയോഗപ്പെടുത്തിയത്. ലോകകപ്പ് ടൂർണമെന്റുമായി ബന്ധപ്പെട്ട് കർവാ ഒരുക്കിയിട്ടുള്ള യാത്രാ സേവനപദ്ധതികളുടെ വിജയമാണിതെന്ന് അധികൃതർ വ്യക്തമാക്കി.
മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിലേക്കും, ഫാൻ സോണുകളിലേക്കും, മറ്റും സഞ്ചരിക്കുന്നവർക്ക് ഏറ്റവും സുഗമമായ യാത്രാ സേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും കർവാ നടപ്പിലാക്കിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി എല്ലാ കർവാ ബസ് സർവീസുകളുടെയും പ്രവർത്തന സമയം നീട്ടിയിരുന്നു.