കേരളത്തിൽ 12 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു

Kerala News

കേരളത്തിൽ വ്യാഴാഴ്ച 12 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നാലു പേർ വീതം കണ്ണൂർ, കാസർകോട് ജില്ലകളിലും രണ്ടു പേർ മലപ്പുറത്തും ഓരോരുത്തർ കൊല്ലം, തിരുവനന്തപുരം ജില്ലകളിലുമുള്ളവരാണ്.

13 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതിൽ ആറു പേർ എറണാകുളത്തും മൂന്നു പേർ കണ്ണൂരും രണ്ടു പേർ വീതം ഇടുക്കി, മലപ്പുറം ജില്ലകളിലുമുള്ളവരാണ്. നിലവിൽ 258 പേരാണ് ആശുപത്രികളിൽ ചികിത്‌സയിലുള്ളത്.

സംസ്ഥാനത്ത് 60 വയസിന് മുകളിലുള്ള 7.5 ശതമാനം പേരും 20 വയസിൽ താഴെയുള്ള 6.9 ശതമാനം പേരുമാണ് ചികിത്‌സയിലുള്ളത്. 1,36,195 പേർ നിരീക്ഷണത്തിലുണ്ട്. 1,35,472 പേർ വീടുകളിലും 723 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.