കേരളത്തിൽ വെള്ളിയാഴ്ച ഒരാൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം ബാധിച്ചത്. ഇയാൾ വൃക്കരോഗിയുമാണ്.
കണ്ണൂർ ജില്ലയിൽ ചികിത്‌സയിലായിരുന്ന പത്തു പേർ രോഗമുക്തരായി. ഇപ്പോൾ 16 പേരാണ് ചികിത്‌സയിലുള്ളത്. സംസ്ഥാനത്ത് നിലവിൽ 33 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. കണ്ണൂരിൽ അഞ്ചും വയനാട് നാലും കൊല്ലത്ത് മൂന്നും ഇടുക്കി, പാലക്കാട്, എറണാകുളം, കാസർകോട് ജില്ലകളിൽ ഓരോരുത്തർ വീതവും ചികിത്‌സയിലുണ്ട്.
20157 പേരാണ് കേരളത്തിൽ ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 19810 പേർ വീടുകളിലും 347 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 35886 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ ഫലം ലഭിച്ച 35,355 എണ്ണം നെഗറ്റീവാണ്. മുൻഗണനാ വിഭാഗങ്ങളിലെ 3380 സാമ്പിളുകൾ പരിശോധിച്ചതിൽ ഫലം ലഭിച്ച 2939 എണ്ണം നെഗറ്റീവാണ്.