കോവിഡ് 19 രോഗഭീഷണി ഗുരുതരമായി നിലനിൽക്കുന്ന സാഹചര്യത്തിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിനുളള പ്രത്യേക കുറിപ്പുകൾ ആരോഗ്യവകുപ്പ് പുറത്തിറക്കി.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ടവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- വീട്ടുകാരുമായി സമ്പർക്കം ഒഴിവാക്കുക, സന്ദർശകരെ പൂർണ്ണമായി ഒഴിവാക്കുക.
- ഇവർ വായുസഞ്ചാരവും ടോയ്ലറ്റ് സൗകര്യമുളള മുറിയിൽ നിരീക്ഷണ കാലാവധി കഴിയുന്നതുവരെ തുടരേണ്ടതാണ്.
- വായും, മൂക്കും മറയ്ക്കുന്ന രീതിയിൽ മാസ്കോ, തൂവാലയോ ഉപയോഗിക്കുക.
- ഭക്ഷണവും പാത്രങ്ങളും പങ്കിടാതിരിക്കുക. ഉപയോഗിച്ച പാത്രങ്ങൾ, വസ്ത്രങ്ങൾ, ടോയ്ലറ്റ്, മുറി എന്നിവ സ്വയം വൃത്തിയാക്കുക.
- കയ്യും മുഖവും ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുക്കുക.
- ആരോഗ്യപ്രവർത്തകർ വിവര ശേഖരണത്തിനായി ഫോണിൽ ബന്ധപ്പെടുമ്പോൾ അവരുമായി സഹകരിക്കുക.
പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടത്
- ആളുകൾ നിരീക്ഷണത്തിൽ കഴിയുന്നത് പൊതുനന്മയ്ക്ക് കൂടി വേണ്ടിയാണ്. അവർക്ക് മാനസിക പിന്തുണ നൽകുക.
- സഹായം ആവശ്യമായ ഘട്ടങ്ങളിൽ കൈതാങ്ങാവുക.
- രോഗമുളളവരുമായി നേരിട്ട് സമ്പർക്കം പുലർത്തരുത്.
- ആളുകൾ കൂട്ടമായി ഒത്തുചേരുന്ന സ്ഥലങ്ങളിലേക്ക് പോകുന്നതും പൊതുചടങ്ങുകളും ഒഴിവാക്കുക.
- കൈകൾ ഇടയ്ക്കിടെ സോപ്പും, വെളളവും ഉപയോഗിച്ച് കഴുക്കുക.