മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന മലയാളികൾക്കായുള്ള രജിസ്‌ട്രേഷൻ ഏപ്രിൽ 29, ബുധനാഴ്ച ആരംഭിക്കും

Kerala News

കേരളത്തിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ രജിസ്‌ട്രേഷൻ ഏപ്രിൽ 29, ബുധനാഴ്ച വൈകുന്നേരം മുതൽ ആരംഭിക്കും.

നോർക്കയുടെ www.registernorkaroots.org എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. തിരികെയെത്തിക്കുന്നതിൽ മുൻഗണന ലഭിക്കുന്നവരുടെ പട്ടികയും അധികൃതർ അറിയിച്ചിട്ടുണ്ട്.

കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരികെ വരുന്നതിനു മുൻഗണന ലഭിക്കുന്നവർ:

  • ഇതര സംസ്ഥാനത്ത് ചികിത്സാ ആവശ്യത്തിന് പോയവർ.
  • ചികിത്സ കഴിഞ്ഞവർ.
  • കേരളത്തിലെ വിദഗ്ധ ചികിത്സയക്ക് രജിസ്റ്റർ ചെയ്യുകയും തീയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാർ.
  • പഠനം പൂർത്തീകരിച്ച മലയാളികൾ.
  • പരീക്ഷ, ഇന്റർവ്യൂ, തീർത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹസന്ദർശനം എന്നിവയ്ക്കായി പോയവർ.
  • ലോക്ക് ഡൗൺ മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കേരളീയ വിദ്യാർത്ഥികൾ.
  • ജോലി നഷ്ടപ്പെട്ടവർ.
  • റിട്ടയർ ചെയ്തവർ.
  • കൃഷി ആവശ്യത്തിന് മറ്റ് സംസ്ഥാനങ്ങളിൽ പോയവർ.