മൺസൂൺ മഴക്കാലത്തിന്റെ മനോഹാരിത വിളിച്ചോതുന്ന ഖരീഫ് സീസൺ ഒമാനിൽ 2026 ജൂൺ 21-ന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
تنطلق ملامح موسم استثنائي جديد…
— خريف ظفار (@khareef_dhofar) June 15, 2026
خلال المؤتمر الصحفي لخريف ظفار 2026، تم استعراض أبرز الفعاليات والبرامج والتجارب التي ستحتضنها محافظة ظفار خلال الفترة من 21 يونيو إلى 20 سبتمبر.
🌿 خريف ظفار 2026
📅 21 يونيو – 20 سبتمبر
رابط صفحة خريف ظفار على الإنستغرام… pic.twitter.com/Twyq2ithR9
ദോഫാർ മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ദോഫാർ ഖരീഫ് 2026 സീസൺ 2026 ജൂൺ 21 മുതൽ 2026 സെപ്റ്റംബർ 20 വരെയായിരിക്കും.
ഖരീഫ് 2026 സീസണിന്റെ ഭാഗമായി 125-ഓളം സാംസ്കാരിക, കല, കായിക, വിനോദ പരിപാടികൾ അരങ്ങേറുന്നതാണ്. ആഭ്യന്തര, അന്തർദേശീയ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതും പൈതൃകം, കായികം, വിനോദം എന്നിവ ഉൾക്കൊള്ളുന്നതുമായ വിപുലമായ പരിപാടികളും ഈ സീസണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദോഫാർ ഇന്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ്, ദോഫാർ ഇന്റർനാഷണൽ ശിൽപമേള, സംഗീതപരിപാടികൾ, സ്റ്റാൻഡ്-അപ്പ് കോമഡി ഷോകൾ തുടങ്ങിയവ ഇത്തവണത്തെ പ്രധാന ആകർഷണങ്ങളാണ്.

