ജി7 ഉച്ചകോടി: നരേന്ദ്ര മോദിയുമായി യു എ ഇ പ്രസിഡണ്ട് കൂടിക്കാഴ്ച നടത്തി

GCC News

ജി7 ഉച്ചകോടിക്കിടെ യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. 2026 ജൂൺ 17-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഫ്രാൻസിലെ ഏവിയൻ-ലെ-ബെയിൻസിൽ വെച്ച് നടന്ന ജി7 ഉച്ചകോടിയിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച.

സാങ്കേതികവിദ്യ, കൃത്രിമബുദ്ധി എന്നീ മേഖലകളിൽ ഉൾപ്പടെ ഉഭയകക്ഷി ബന്ധം കൂടുതൽ വികസിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ഭാവിയിലെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ചാലകശക്തികളായി ഈ മേഖലകളെ ഇരുപക്ഷവും ഉയർത്തിക്കാട്ടി.

സുസ്ഥിര വികസനവും സമൃദ്ധിയും മുന്നോട്ട് കൊണ്ടുപോകുന്നതിനായി നവീകരണം പ്രയോജനപ്പെടുത്താനുള്ള ഇരുരാജ്യങ്ങളുടെയും അഭിലാഷത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. യു എ ഇയും ഇന്ത്യയും തമ്മിലുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെയും, സമഗ്ര സാമ്പത്തിക പങ്കാളിത്തത്തിന്റെയും ചട്ടക്കൂടിനുള്ളിലാണ് ഈ ചർച്ചകൾ നടന്നത്.

Source: WAM.

പരസ്പര വികസനത്തിനും, തങ്ങളുടെ ജനങ്ങളുടെ അഭിവൃദ്ധിക്കും, ക്ഷേമത്തിനും പിന്തുണ നൽകുന്നതിനായി സഹകരണം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രതിബദ്ധത ഇരുപക്ഷവും ആവർത്തിച്ച് ഉറപ്പിച്ചു. ജി7 ഉച്ചകോടിയുടെ അജണ്ടയും, പൊതുവായ വെല്ലുവിളികളെ നേരിടുന്നതിനും പരസ്പര അഭിവൃദ്ധി പ്രോത്സാഹിപ്പിക്കുന്നതിനുമായി അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും യോഗം ചർച്ച ചെയ്തു.

പശ്ചിമേഷ്യയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഉൾപ്പെടെ പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളിൽ ഇരു നേതാക്കളും കാഴ്ചപ്പാടുകൾ കൈമാറി.