കൊച്ചി: അഭിനയകലയുടെ വിസ്മയ നക്ഷത്രം കെ.പി.എ.സി. ലളിത (74) ഇനി ഓർമ്മ. അനാരോഗ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൃതദേഹം രാവിലെ എട്ട് മുതല്‍ 11.30 വരെ തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് ശേഷം സംസ്കാരം ബുധനാഴ്ച്ച വൈകീട്ട് വീട്ടുവളപ്പില്‍.
തോപ്പില്‍ഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969-ല്‍ കെ.എസ്. സേതുമാധവന് സിനിമയാക്കിയപ്പോള്‍ അതിലൂടെയായിരുന്നു ലളിത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്റെ മകന്, വാഴ് വേ മായം, ത്രിവേണി, അനുഭവങ്ങള്‍ പാളിച്ചകള്‍, ഒരു സുന്ദരിയുടെ കഥ, സ്വയംവരം, നീലപൊന്മാൻ, സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൊടിയേറ്റം, അമരം, ശാന്തം, ഗോഡ്ഫാദർ, സന്ദേശം, മീനമാസത്തിലെ സൂര്യൻ, സ്ഫടികം, കാട്ടുകുതിര, വെങ്കലം എന്നീ ചിത്രങ്ങളിലൂടെ മലയാളി മനസ്സിനെ ആകർഷിച്ച നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച ലളിതാമ്മ എന്നും മലയാളി മനസ്സിൽ നിലനില്ക്കും എന്ന കാര്യത്തിൽ സംശയമില്ല.
Cover Photo: Kannan Shanmugam, Shanmugam Studio, Kollam [Wikimedia Commons]