COVID-19 വ്യാപനം തടയുന്നതിനായി, യാത്രികർ അല്ലാത്തവർ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. രാജ്യത്തെ ആരോഗ്യ വകുപ്പുകളുടെ നിർദ്ദേശത്തെ തുടർന്നാണ് DGCA ഈ നിർദ്ദേശം നടപ്പിലാക്കുന്നത്.
“സമൂഹ അകലം ഉറപ്പാക്കുന്നതിനായി, കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കെട്ടിടങ്ങളിലേക്ക് യാത്രികർ അല്ലാത്തവർക്ക് പ്രവേശനം അനുവദിക്കുന്നതല്ല. വിമാനത്താവളങ്ങളിലെത്തുന്ന സഞ്ചാരികളെ സ്വീകരിക്കുന്നതിനും, യാത്രയാക്കുന്നതിനും വരുന്നവർക്കും ഈ വിലക്ക് ബാധകമാണ്. വിമാനത്താവളത്തിലെ തിരക്കുകൾ നിയന്ത്രിക്കുന്നതിനും, ആളുകൾ കൂട്ടം ചേരുന്നത് ഒഴിവാക്കുന്നതിനും, അതിലൂടെ രോഗവ്യാപന സാധ്യത ഇല്ലാതാക്കുന്നതിനുമായാണ് ഈ തീരുമാനം”, DGCA അറിയിപ്പിലൂടെ വ്യക്തമാക്കി.