കുവൈറ്റിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് നിർബന്ധമാക്കിയിട്ടുള്ള PCR ടെസ്റ്റ് സെർട്ടിഫിക്കറ്റിന്റെ കാലാവധി 72 മണിക്കൂറിൽ നിന്ന് 96 മണിക്കൂറായി നീട്ടിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. രാജ്യത്തെ ആരോഗ്യ വകുപ്പുകളുടെ നിർദ്ദേശങ്ങളെ തുടർന്നാണ് ഈ തീരുമാനം.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവേശിക്കുന്ന യാത്രികർക്ക്, വിമാനത്തിൽ കയറുന്നതിനു മുൻപ്, 96 മണിക്കൂറിനിടയിൽ നടത്തിയ COVID-19 PCR പരിശോധനകളുടെ ഫലങ്ങളാണ് യാത്രയ്ക്കായി ഉപയോഗിക്കേണ്ടത്. നിലവിൽ യാത്രാ വിലക്കുകൾ ഏർപെടുത്താത്ത എല്ലാ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്കും ഈ പരിശോധനാ ഫലം നിർബന്ധമാണ്.