കുവൈറ്റ്: ഇന്ത്യൻ എൻജിനീയർമാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി എംബസി

featured Kuwait

രാജ്യത്തെ ഇന്ത്യൻ എൻജിനീയർമാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായുള്ള ഒരു രജിസ്‌ട്രേഷൻ ആരംഭിച്ചതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു. കുവൈറ്റിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയ ഒരു പ്രത്യേക പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കുവൈറ്റിലുള്ള ഇന്ത്യൻ എൻജിനീയർമാരുടെ വിവരങ്ങൾ എംബസിയുടെ കൈവശം ശേഖരിച്ച് വെക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്തരം ഒരു ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നത്. https://forms.gle/vFJaUcjjwftrqCYE6 എന്ന വിലാസത്തിലൂടെ ഈ രജിസ്‌ട്രേഷനിൽ പങ്കെടുക്കാവുന്നതാണ്.

2020 സെപ്റ്റംബറിലാണ് കുവൈറ്റിലെ ഇന്ത്യൻ എംബസി അവസാനമായി ഇന്ത്യൻ എൻജിനീയർമാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ നടത്തിയത്. 2020-ൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയിട്ടുള്ളവർ ഉൾപ്പടെയുള്ള കുവൈറ്റിൽ നിലവിലുള്ള മുഴുവൻ ഇന്ത്യൻ എൻജിനീയർമാർക്കും ഈ രജിസ്‌ട്രേഷനിൽ പങ്കെടുക്കാമെന്ന് എംബസി വ്യക്തമാക്കിയിട്ടുണ്ട്.

2022 ഡിസംബർ 22 വരെയാണ് ഈ രജിസ്‌ട്രേഷനിൽ പങ്കെടുക്കാൻ അവസരം. https://indembkwt.gov.in/pdf/PR-Registration%20Drive%20for%20Indian%20Engineers%20in%20Kuwait%208%20Dec-sd.pdf എന്ന വിലാസത്തിൽ ഈ പത്രക്കുറിപ്പ് ലഭ്യമാണ്.