ഖത്തർ: ലോകകപ്പുമായി ബന്ധപ്പെട്ട് കത്താറയിൽ രണ്ട് കലാ പ്രദർശനങ്ങൾ ആരംഭിച്ചു

featured Qatar

ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് കത്താറ കൾച്ചറൽ വില്ലേജിൽ രണ്ട് പ്രത്യേക കലാ പ്രദർശനങ്ങൾ ആരംഭിച്ചു. ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സുഡാൻ, എൽ സാൽവദോർ എന്നീ രാജ്യങ്ങളുടെ ഖത്തറിലെ എംബസികളുമായി സഹകരിച്ചാണ് ഈ ആർട്ട് എക്സിബിഷൻ സംഘടിപ്പിച്ചിരിക്കുന്നത്.

Source: Qatar News Agency.

ഈ പ്രദർശനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ കത്താറ ഹ്യൂമൻ റിസോഴ്‌സസ് വകുപ്പ് ഡയറക്ടർ സൈഫ് സാദ് അൽ ദോസരി, ഇരു രാജ്യങ്ങളുടെയും ഖത്തറിലെ അംബാസഡർമാർ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Source: Qatar News Agency.

Cover Image: Qatar News Agency.