കുവൈറ്റ്: PCR പരിശോധനകളുടെ പരമാവധി നിരക്ക് 20 ദിനാറാക്കി കുറച്ചു

featured Kuwait

രാജ്യത്തെ സ്വകാര്യ മെഡിക്കൽ ലബോറട്ടറികളിൽ COVID-19 PCR ടെസ്റ്റുകൾ നടത്തുന്നതിനുള്ള പരമാവധി നിരക്ക് 20 ദിനാറാക്കി കുറച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സ്വകാര്യ മെഡിക്കൽ ലബോറട്ടറികളിലെ നിരക്കാണ് കുറച്ചിരിക്കുന്നത്.

കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ മെഡിക്കൽ സർവീസ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഫാത്തിമ അൽ നജ്ജാറാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിലാണ് അവർ ഇക്കാര്യം അറിയിച്ചത്.