ബഹ്‌റൈൻ: പൊതു ഇടങ്ങളിൽ മാസ്കുകൾ ധരിക്കാത്തവർക്കെതിരെ നിയമനടപടി

GCC News

COVID-19 പശ്ചാത്തലത്തിൽ, ബഹ്‌റൈനിലെ പൊതു ഇടങ്ങളിൽ മാസ്കുകൾ ധരിക്കാതെ സഞ്ചരിക്കുന്നവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ നടപടികൾ എടുക്കുന്നതിനു പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

മാസ്കുകൾ ധരിക്കാതിരിക്കുക, സമൂഹ അകലം പാലിക്കാതിരിക്കുക മുതലായ ആരോഗ്യസുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ചകൾ വരുത്തുന്നവർക്ക് ബഹ്‌റൈനിൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും മന്ത്രാലയം ഓർമിപ്പിച്ചു. വൈറസ് വ്യാപിക്കുന്നത് തടയുന്നതിനായി ജനങ്ങൾ സമൂഹ അകലം പാലിക്കണമെന്നും, പൊതു സമൂഹത്തിന്റെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കാൻ ജനങ്ങൾ ബാധ്യസ്ഥരാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.