ദുബായ്: കഴിഞ്ഞ വർഷം ദുബായ് ചേംബറിന് കീഴിൽ പതിനൊന്നായിരത്തിലധികം ഇന്ത്യൻ കമ്പനികൾ രജിസ്റ്റർ ചെയ്തു

UAE

2022-ൽ 11,000-ത്തിലധികം പുതിയ ഇന്ത്യൻ കമ്പനികൾ ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ രജിസ്റ്റർ ചെയ്തു. 2023 ജനുവരി 25-ന് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം ട്വീറ്റ് ചെയ്തു.

കഴിഞ്ഞ വർഷം പതിനൊന്നായിരത്തിലധികം പുതിയ ഇന്ത്യൻ കമ്പനികൾ ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ രജിസ്റ്റർ ചെയ്തതായി ദുബായ് ചേംബേഴ്‌സിൻ്റെ പ്രസിഡൻ്റും സി ഇ ഒയുമായ മുഹമ്മദ് അലി റാഷിദ് ലൂത്ത ഇന്ത്യ – യു എ ഇ പങ്കാളിത്ത ഉച്ചകോടിയിലെ തൻ്റെ മുഖ്യ പ്രഭാഷണത്തിൽ വെളിപ്പെടുത്തിയിരുന്നു. ചേംബറിൽ രജിസ്റ്റർ ചെയ്ത മൊത്തം ഇന്ത്യൻ കമ്പനികളുടെ എണ്ണം 83,000 കടന്നതായും അദ്ദേഹം അറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, നിക്ഷേപ, വ്യാപാര ബന്ധങ്ങളുടെ ശക്തിയും, ഭാവി ഉഭയകക്ഷി ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ സാമ്പത്തിക പങ്കാളിത്തത്തിൻ്റെ പ്രാധാന്യവും പ്രതിഫലിപ്പിക്കുന്നതാണ് ഈ വളർച്ചയെന്ന് അദ്ദേഹം വ്യക്തമാക്കി.

Cover Image: Dubai Media Office.