2023 ഏപ്രിൽ 30-ന് സമാപിച്ച ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തേഴാം സീസൺ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ചു. ഏതാണ്ട് 9 ദശലക്ഷത്തിലധികം സന്ദർശകരാണ് ഗ്ലോബൽ വില്ലേജ് ഇരുപത്തേഴാം സീസൺ സന്ദർശിച്ചത്.
188 ദിവസങ്ങൾ കൊണ്ട് കൈവരിച്ച 9 ദശലക്ഷം സന്ദർശകർ എന്ന നേട്ടം ലോകത്തെ തന്നെ ഏറ്റവും പ്രിയപ്പെട്ടതും, വലിയതുമായ കലാ സാംസ്കാരിക വിനോദ വാണിജ്യ മേളകളിലൊന്നായി ഗ്ലോബൽ വില്ലേജിനെ മാറ്റുന്നുവെന്ന് ദുബായ് ഹോൾഡിങ്ങ് എന്റർടൈൻമെന്റ് സി ഇ ഓ ഫെർണാണ്ടോ ഈയൊര അറിയിച്ചു.

ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തേഴാം സീസൺ ഇതുവരെയുള്ള ഗ്ലോബൽ വില്ലേജ് സീസണുകളിൽ ഏറ്റവും വിജയകരമായ സീസണായി മാറിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ പുതുമകളോടെ ഗ്ലോബൽ വില്ലേജ് ഇരുപത്തെട്ടാം സീസണിൽ മടങ്ങിവരുമെന്ന് അധികൃതർ വ്യക്തമാക്കി.

ഇരുപത്തെട്ടാം സീസൺ സന്ദർശകർക്കായി മികച്ച അനുഭവങ്ങൾ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.
Cover Image: Dubai Media Office