ഈദുൽ അദ്ഹ അവധിദിനങ്ങളിൽ അഞ്ച് ലക്ഷത്തിലധികം സഞ്ചാരികൾ ദുബായ് വിമാനത്താവളം ഉപയോഗിച്ചു

UAE

ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങളിൽ അഞ്ച് ലക്ഷത്തിലധികം സഞ്ചാരികൾ ദുബായ് വിമാനത്താവളം ഉപയോഗിച്ചതായി അധികൃതർ അറിയിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറീനേഴ്‌സ് അഫയേഴ്‌സാണ് ഈ കണക്ക് പുറത്ത് വിട്ടത്. 2024 ജൂൺ 15 മുതൽ 18 വരെയുള്ള ദിനങ്ങളിൽ 562,347 പേരാണ് ദുബായ് വിമാനത്താവളം ഉപയോഗിച്ചത്.