ഒമാൻ: അൽ മൗജ്, 18th നവംബർ സ്ട്രീറ്റ് എന്നിവ വീതിക്കൂട്ടുന്നതിനുള്ള പദ്ധതി ഉടൻ ആരംഭിക്കുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

featured GCC News

അൽ മൗജ്, 18th നവംബർ സ്ട്രീറ്റ് എന്നീ പാതകളുടെ വീതിക്കൂട്ടുന്നതിനുള്ള പദ്ധതി ഉടൻ ആരംഭിക്കുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2022 സെപ്റ്റംബർ 11-ന് വൈകീട്ടാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ പാതകളിലെ ട്രാഫിക് തിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് മുനിസിപ്പാലിറ്റി ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി അൽ മൗജ്, 18th നവംബർ സ്ട്രീറ്റ് എന്നീ പാതകൾ ഇരുവശത്തേക്കും മൂന്ന് വരിപ്പാതകളാക്കി മാറ്റുന്നതാണ്.

Source: Muscat Municipality.

ഇതോടൊപ്പം അൽ ഹൈൽ നോർത്തിലെ അൽ മൗജ് റൌണ്ട്എബൗട്ട്, അൽ ബാഹ റൌണ്ട്എബൗട്ട്, അൽ ഇശാറാഖ് റൌണ്ട്എബൗട്ട് എന്നിവ കൂടുതൽ ഗതാഗതം കൈകാര്യം ചെയ്യാവുന്ന രീതിയിൽ ട്രാഫിക് ലൈറ്റ് സിഗ്നലുകൾ ഉൾപ്പെടുത്തി നവീകരിക്കുമെന്നും മുൻസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ, ഈ മേഖലയിലെ വാണിജ്യ ആവശ്യത്തിനായുള്ള കെട്ടിടങ്ങളിലേക്കുള്ള സർവീസ് റോഡുകൾ പുനർനിർമ്മിക്കുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.