2022 നവംബർ 21-ന് അൽ തുമാമ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ നെതർലൻഡ്സ് സെനഗലിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി.
ഇരു ടീമുകളും വാശിയോടെ പോരാടിയ മത്സരത്തിന്റെ എൺപത്തിനാലാം മിനിറ്റിലാണ് നെതർലൻഡ്സ് ആദ്യ ഗോൾ സ്കോർ ചെയ്തത്.

സമനിലയിൽ അവസാനിക്കും എന്ന പ്രതീതി ഉയർത്തിയ മത്സരത്തിൽ കോഡി ഗാക്പോ ഹെഡറിലൂടെ നെതർലൻഡ്സിനെ മുന്നിലെത്തിച്ചു.

ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ ഡേവി ക്ലാസ്സൻ (90+9′) നെതർലൻഡ്സിനായി രണ്ടാം ഗോൾ സ്കോർ ചെയ്തു.
ഇതോടെ ഗ്രൂപ്പ് എയിൽ നെതർലൻഡ്സ്, ഇക്വഡോർ എന്നീ ടീമുകൾ രണ്ട് പോയിന്റ് വീതം നേടിയിട്ടുണ്ട്.
Cover Image: Qatar News Agency.