രാജ്യത്തെ വിദ്യാലയങ്ങളിൽ റമദാൻ മാസത്തിൽ വിദൂര പഠന രീതി ഏർപ്പെടുത്താൻ തീരുമാനിച്ചതായുള്ള തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്‌ഥാനരഹിതമാണെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. 2022 ഏപ്രിൽ 6-നാണ് ഇത്തരം വാർത്തകൾ തള്ളിക്കൊണ്ട് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കിയത്.
ഖത്തറിൽ റമദാൻ മാസത്തിൽ വിദൂര അധ്യയന രീതി നടപ്പിലാക്കുമെന്ന തരത്തിലുള്ള സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരം വാർത്തകൾ തെറ്റാണെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം ചൂണ്ടിക്കാട്ടിയത്.
ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകൾ പിന്തുടരാൻ ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.