ഇന്ത്യ: നവംബർ 22 മുതൽ എയർ സുവിധ രജിസ്‌ട്രേഷൻ ഒഴിവാക്കാൻ തീരുമാനം

featured India News

2022 നവംബർ 22 മുതൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രികർക്ക് എയർ സുവിധ ഫോം രജിസ്‌ട്രേഷൻ ആവശ്യമില്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. 2022 നവംബർ 21-ന് രാത്രിയാണ് മന്ത്രാലയം ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയത്.

ഇന്ത്യൻ മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയറിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഇന്ത്യയിലെയും, ആഗോള തലത്തിലെയും COVID-19 രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനം.

Source: India MoCA.

ഈ തീരുമാനം 2022 നവംബർ 22, ചൊവ്വാഴ്‌ച 12:01 am മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.