ഒമാൻ: പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

GCC News

രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. ഈ അറിയിപ്പ് പ്രകാരം ഒമാനിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ ജൂലൈ 18, ഞായറാഴ്ച്ച മുതൽ ആരംഭിക്കുന്നതാണ്.

ജൂലൈ 11-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. 2021 ജൂലൈ 18 മുതൽ ജൂലൈ 22, വ്യാഴാഴ്ച്ച വരെ രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ ഈദുൽ അദ്ഹ അവധിദിനങ്ങളായിരിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

അവധിക്ക് ശേഷം ജൂലൈ 25, ഞായറാഴ്ച്ച മുതൽ ഓഫീസുകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതാണ്.

ഒമാനിൽ 2021-ലെ ഈദുൽ അദ്ഹ ജൂലൈ 20-നായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് (MERA) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.