രാജ്യത്ത് ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീട്ടിയതായി ഒമാൻ അധികൃതർ അറിയിച്ചു. 2026 മാർച്ച് 28-നാണ് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
تؤكد هيئة #الطيران_المدني استمرار سريان التعميم الصادر بإيقاف جميع تصاريح تشغيل الأنشطة الجوية؛ حرصًا على سلامة الأرواح والممتلكات والأجواء العُمانية.
— هيئة الطّيران المدني (@CAAOMN) March 28, 2026
وتؤكد الهيئة أن الالتزام التام بما ورد فيه يُعد مسؤولية وطنية لأجواءٍ آمنة.
The Civil Aviation Authority (CAA) emphasizes the… https://t.co/4fzv9Igo3A
ഈ തീരുമാന പ്രകാരം ഒമാനിൽ ഡ്രോണുകൾക്കും മറ്റ് വ്യോമയാന പ്രവർത്തനങ്ങൾക്കുമുള്ള പെർമിറ്റുകൾ താൽക്കാലികമായി നിർത്തിവച്ചത് നീട്ടിയിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്തുളള സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഈ നിരോധനം നീട്ടിയിരിക്കുന്നത്.
രാജ്യത്ത് ഡ്രോണുകളുടെ ഉപയോഗം വിലക്കിക്കൊണ്ട് 2026 മാർച്ച് 3-ന് പുലർച്ചെ ഒമാൻ CAA അറിയിപ്പ് നൽകിയിരുന്നു.
ഈ ഉത്തരവ് അനുസരിച്ച് ഒമാനിൽ ഡ്രോണുകൾ, ആളില്ലാവിമാനങ്ങൾ, ഗ്ലൈഡറുകൾ, സ്പോർട്സ് എയർക്രാഫ്റ്റുകൾ മുതലായവയുടെ പ്രവർത്തനം നിരോധിക്കുകയും, ഇവ ഉപയോഗിക്കുന്നതിനുള്ള പെർമിറ്റുകൾ താത്കാലികമായി റദ്ദ് ചെയ്യുകയും ചെയ്തിരുന്നു.
ഈ തീരുമാനമാണ് ഇപ്പോൾ നീട്ടിയിരിക്കുന്നത്. ഇത്തരം വ്യോമയാന പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട് CAA സമയപരിധിയൊന്നും നിലവിൽ വ്യക്തമാക്കിയിട്ടില്ല.
കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ നിയന്ത്രണങ്ങൾ തുടരുമെന്ന് CAA വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഈ തീരുമാനം കർശനമായി പാലിക്കാൻ പൊതുജനങ്ങളോട് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

