രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് കഴിഞ്ഞ വർഷം ഡിസംബർ അവസാനം ഏർപ്പെടുത്തിയിരുന്ന പ്രവേശന മാനദണ്ഡങ്ങൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരാൻ തീരുമാനിച്ചതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു. 2022 ജനുവരി 31-ന് രാത്രിയാണ് ഒമാൻ CAA ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം, ഒമാനിലേക്ക് പ്രവേശിക്കുന്നവർക്ക് 2021 ഡിസംബർ 26-ലെ സുപ്രീം കമ്മിറ്റിയുടെ അറിയിപ്പ് അനുസരിച്ച് ബാധകമാക്കിയിട്ടുള്ള പ്രവേശന നിബന്ധനകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്നാണ് CAA വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നത്. നേരത്തെ ഈ നിബന്ധനകൾ 2022 ജനുവരി 31 വരെ തുടരുമെന്നാണ് ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചിരുന്നത്.
ഒമാനിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് താഴെ പറയുന്ന നിബന്ധനകൾ ബാധകമാക്കുന്നത് തുടരുന്നതാണ്:
- വിദേശത്ത് നിന്നെത്തുന്ന 18 വയസിന് മുകളിൽ പ്രായമുള്ള വിദേശികൾക്ക് ഒമാൻ അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിന്റെ രണ്ട് ഡോസ് നിർബന്ധമാണ്.
- രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ പേർക്കും, ഒമാനിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ നെഗറ്റീവ് PCR റിസൾട്ട് നിർബന്ധമാണ്.